Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Press A Press Conference.

Ernakulam

എ​ല്‍​ദോ​സി​നൊ​പ്പ​മെ​ത്തി മ​നോ​ജ് മൂ​ത്തേ​ട​ന്‍ പ​ത്രി​ക ന​ല്‍​കി

പെ​രു​മ്പാ​വൂ​ര്‍: സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തെ തു​ട​ര്‍​ന്ന് അ​തൃ​പ്തി​യി​ലാ​യി​രു​ന്നു സി​റ്റിം​ഗ് എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കൊ​പ്പം എ​ത്തി പെ​രു​മ്പാ​വൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മ​നോ​ജ് മൂ​ത്തേ​ട​ന്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കി. 50 വ​ര്‍​ഷം മു​ന്നി​ല്‍ ക​ണ്ടു​ള്ള വി​ക​സ​ന കാ​ഴ്ച​പ്പാ​ടോ​ടെ പെ​രു​മ്പാ​വൂ​രി​നെ മി​ക​ച്ച പ്ര​ദേ​ശ​മാ​ക്കി മാ​റ്റു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് മ​നോ​ജ് മൂ​ത്തേ​ട​ന്‍ പ​റ​ഞ്ഞു.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ച വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രും. പെ​രു​മ്പാ​വൂ​ര്‍ ബൈ​പ്പാ​സ് പ​ദ്ധ​തി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കും. പെ​രു​മ്പാ​വൂ​രി​നെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ച്ച് നി​ര​വ​ധി ആ​ളു​ക​ള്‍​ക്ക് തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും. ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ കൂ​ടി കേ​ട്ടു​കൊ​ണ്ടാ​കും വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ രൂ​പ​പ്പെ​ടു​ത്തു​ക. ഗ​താ​ഗ​ത പ്ര​ശ്‌​ന​ങ്ങ​ള്‍, ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി, അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ എ​ന്നി​വ​യ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കു​മെ​ന്നും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ന​ട​ത്തി​യ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up